പാകിസ്താനിലെ ബലോചിസ്താനിൽ സ്ഫോടനം. 5 പാക് സൈനികരടക്കം 15 പേരാണ് വിവിധ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Related News
ഇന്റോണേഷ്യന്‍ ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് തോല്‍വി
ഇന്റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്തെങ്കിലും വേഗം ഒമ്പത് പോയിന്റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന് താരത്തോട് […]
യു.എസിലുണ്ടായ വെടിവയ്പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്
യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
150 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി, പേര് ‘വോളോഡിമർ സെലെൻസ്കി’
150 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ അടുത്തിടെ പോളിഷ് പാലിയന്റോളജിസ്റ്റുകൾ കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നാണ് വിചിത്ര ജീവിയുടെ പൂർണ്ണ ഫോസിൽ കണ്ടെത്തിയത്. നക്ഷത്രാകൃതിയും, നീളമുള്ള 10 കൈകളും, മൂർച്ചയുള്ള ടെന്റക്കിലുമുള്ള ഈ ജീവിയുടെ ഫോസിൽ ഇനി യുക്രൈൻ പ്രസിഡൻ്റിൻ്റെ പേരിൽ അറിയപ്പെടും. പാലിയന്റോളജിസ്റ്റുകൾ ഈ ഇനത്തിന് “ഓസിചിക്രിനൈറ്റ്സ് സെലെൻസ്കി” എന്നാണ് പേര് നൽകിയിരിക്കുന്നത്. മാതൃ രാജ്യത്തെ സംരക്ഷിക്കാൻ സെലെൻസ്കി നടത്തുന്ന പ്രവർത്തനവും അദ്ദേഹത്തിൻ്റെ ധീരതയും കണക്കിലെടുത്ത്, ബഹുമാനാർത്ഥമാണ് പേര് നൽകിയതെന്ന് പാലിയന്റോളജിസ്റ്റുകൾ അറിയിച്ചു. ഫോസിലിന് […]