കോവിഡ് നിയന്ത്രണങ്ങളിൽ പൊലിമകളില്ലാതെ ഒമാൻ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇപ്പ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് ഉണ്ടായത്. വിവിധ ഓഫീസുകളിൽ സ്വദേശികളും പ്രവാസികളും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം.
Related News
ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…
ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്, ചാള്‍സ് ഒന്നാമന്, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation) ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് […]
ഹൃദ്രോഗം മൂലം പിതാവ് മരിച്ചു പിന്നാലെ പട്ടിണി കിടന്ന് രണ്ട് വയസുകാരനായ മകനും
ന്യൂയോര്‍ക്കിൽ ഹൃദ്രോഗം മൂലം അന്പത്തൊന്പതുകാരനായ പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരന് മരിച്ചു. ഡേവിഡ് കോണ്‍ഡേ എന്ന 59കാരനും രണ്ട് വയസുള്ള മകന് ഡേവിഡ് കോണ്‍ഡേ ജൂനിയറിനേയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡേവിഡിന്റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. […]
ഗസ്സയിൽ റൊട്ടി ക്ഷാമം രൂക്ഷം; ബേക്കറികൾ ഉന്നം വെച്ച് ഇസ്രായേൽ ആക്രമണം
അതിര്‍ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല്‍ രൂക്ഷമാക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ തങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ലെന്ന് ഉറപ്പിക്കുകയാണ് ഗസ്സയിലെ ജനത. വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുമെന്നും പരുക്കേല്‍ക്കുമെന്ന ഭീതിദമായ സാധ്യത മാത്രമല്ല തങ്ങള്‍ വിശന്നും ദാഹിച്ചും മരിച്ചുപോകുമെന്ന അവസ്ഥ കൂടി മുന്നിലുണ്ടെന്ന് പറയുകയാണ് ജനങ്ങള്‍. ഒരു കീറ് ബ്രെഡിന് വേണ്ടി മണിക്കൂറുകള്‍ കാത്തുനില്ക്കാന് വിധിക്കപ്പെട്ട തങ്ങളെ ഏത് വിധത്തിലും തകര്‍ക്കാനുറച്ച് ബേക്കറികള്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായി തകര്‍ക്കുന്നുണ്ടെന്നാണ് ഗസ്സന്‍ ജനതയുടെ ആരോപണം. മോണ്‍ഡോവിസ് മാധ്യമത്തിന് വേണ്ടി താരിഖ് എസ് ഹജ്ജാജ് ഗസ്സയില്‍ […]