അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്നാമിലെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകാനാണ് സാധ്യത. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച സിംഗപ്പൂരിലായിരുന്നു.
ഉത്തരകൊറിയയുടെ ആണവ കരാര്‍ മധ്യസ്ഥന്‍ കിം യോങ് ചോയിയുമായി അമേരിക്ക നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച വിയറ്റ്നാമിലാക്കാന് ധാരണയായതാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ തീരനഗരമായ ഡാനാംഗിലാവും ഉച്ചകോടിയെന്നു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎനാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ ചൈനീസ് പ്രസിഡണ്ട് ഷിജിംഗ്പിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ട്രംപ്- കിം ചര്‍ച്ചക്ക് ഷീ ജിംഗ് പിങിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ ട്രംപിന്റെ അജണ്ട എന്നതാണെന്നും വ്യക്തമല്ല.
ഉത്തരകൊറിയയില്‍ ആതിപത്യം പുലര്‍ത്താന്‍ അമേരിക്കക്ക് താല്പര്യമില്ലെന്നും കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും നേരത്തെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി സ്റ്റീവ് ബിഗൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഉപരോധം കടുത്തതടെ കഴിഞ്ഞ ജൂണില്‍ ട്രംപും- കിമ്മും തമ്മില്‍ സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയയിലെ ആണവായുധ ശാലകള്‍ തകര്‍ത്തതിന് ശേഷമായിരുന്നു കൂടിക്കാഴ്ച നടന്നിരുന്നത്.