World

റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്

റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്. യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്‌ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്. റഷ്യൻ സബ്സ്ക്രൈബർമാർക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ സാധിക്കില്ല. ഇക്കാര്യം നെറ്റ്‌ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മാർച്ച് ആദ്യ വാരത്തിലാണ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. നിലവിലെ ബില്ലിങ് സൈക്കിൾ അവസാനിച്ചപ്പോൾ സംപ്രേഷണം പൂർണമായി നിർത്തുകയായിരുന്നു.