World

ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ 44 മരണം, 300 പേർക്ക് പരുക്ക്

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.

‘വിവരമനുസരിച്ച് 20 ഓളം പേർ മരിച്ചു, കുറഞ്ഞത് 300 പേർ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ട്’ – സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ ബ്രോഡ്കാസ്റ്റർ മെട്രോ ടിവിയോട് പറഞ്ഞു. “ഇത് ഒരു ആശുപത്രിയിൽ നിന്നുള്ളതാണ്, സിയാൻജൂരിൽ നാല് ആശുപത്രികളുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

മരണത്തിന്റെയും പരിക്കുകളുടെയും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് ഹെർമൻ കൂട്ടിച്ചേർത്തു. പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു, നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.