World

ജപ്പാനിൽ പൂച്ചകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നു; സുരക്ഷ വർധിപ്പിച്ച് അധികൃതർ

ജപ്പാനിലെ സൈതാമ സിറ്റിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പൂച്ചയുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിഎൻഎനിൻ്റെ റിപ്പോർട്ട് പ്രകാരം അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

https://fba09a3d65db8000033e29daae7e0e56.safeframe.googlesyndication.com/safeframe/1-0-40/html/container.html

പൂച്ചകളുടെ തലയും കൈകാലുകളും മുറിച്ചുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലയ്ക്ക് പിന്നിൽ ആരാണെന്നതിനെപ്പറ്റി ഇതുവരെ വിവരങ്ങളില്ല. മുൻപും ഇതിനു സമാനമായ തരത്തിലുള്ള കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ അധികൃതർ വളരെ ഗൗരവമായാണ് ഈ കൊലപാതകങ്ങളെ കാണുന്നത്. സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകർ അനുഗമിക്കണമെന്നും സംഘമായി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പൊലീസ് പട്രോളിങും ശക്തമാക്കി.

ജപ്പാനിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. 5 മില്ല്യൺ യെൻ പിഴയും കുറ്റവാളികൾക്ക് വിധിക്കും.