പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്താന്‍ ഭീകരരുടെ താവളമാകരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒപ്പം നില്‍ക്കുമെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അജിത് ഡോവലിനെ വിളിച്ച് പിന്തുണ അറിയിച്ചു.
