World

വാഹനാപകടം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു

മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ വാഹനമിടിച്ചത്.

രാജേന്ദ്രന്‍- മാലതി ദമ്പതികളുടെ മകനാണ്. ഒരു സഹോദരനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.