വ്രതശുദ്ധിയുടെ 29 ദിനരാത്രങ്ങൾക്കൊടുവിൽ കുവൈത്തിലും സന്തോഷത്തിന്റെ നോമ്പുപെരുന്നാൾ. നോമ്പിലൂടെ ആർജ്ജിച്ചെടുത്ത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കണമെന്നു ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി.
ആത്മസമർപ്പണത്തിന്റെ രാപ്പകലുകൾക്കൊടുവിൽ വിരുന്നെത്തിയ പെരുനാൾ പുലരിയെ തക്ബീർ മന്ത്രങ്ങളോടെയാണ് വിശ്വാസികൾ എതിരേറ്റത് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പള്ളികളിൽ മലയാളതിലായിരുന്നു പെരുനാൾ ഖുത്തുബ . റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി.
കെ.ഐ.ജിക്കു കീഴിൽ മഹ്ബൂല മസ്ജിദുറഹ്‌മാനിൽ സിദ്ദിഖ് ഹസ്സൻ , സാൽമിയ മസ്ജിദ് ആയിഷ അബൂ ഇജിൽ നിയാസ് ഇസ്‌ലാഹി , കുവൈത്ത് സിറ്റിയിൽ മസ്ജിദ് ഗർബല്ലിയിൽ മുഹമ്മദ് ഹാറൂൺ , അബ്ബാസിയ മസ്ജിദ് ഉവൈദ് ആയിസ് അൽ മുതൈരിയിൽ ഫൈസൽ മഞ്ചേരി , ഫർവാനിയ അൽ നിസാൽ ഗാർഡൻ പള്ളിയിൽ എസ്.എം. ബഷീർ ദാവൂദ് , റിഗ്ഗഇ മസ്ജിദ് ഹംദാൻ അൽ മുതൈരിയിൽ സമീർ മുഹമ്മദ് എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. കുവൈത്ത് കേരളം ഇസ്‌ലാഹി സെന്റർ പതിനൊന്നിടങ്ങളിലും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അഞ്ചിടങ്ങളിലും പെരുന്നാൾ പ്രാർത്ഥനക്ക് സൗകര്യമൊരുക്കിയിരുന്നു.