World

വിമാനക്കമ്പനിയും തൊഴിലാളികളും തമ്മില്‍ അടി; കെനിയന്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം

കെനിയ വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേസും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. പൊലീസ് ഇടപ്പെട്ടാണ് പ്രക്ഷോപകരെ ഒഴിപ്പിച്ചത്. പെട്ടന്നുണ്ടായ സമരം നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

നെയ്റോബിയിലെ ജൊമോ കെനിയാത്ത എയര്‍പോര്‍ട്ടിലാണ് സംഘര്‍ഷം ഉടലെടുത്തത്. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേഴ്സും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള തര്‍ക്കവും തൊഴില്‍ സുരക്ഷയും പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷങ്ങളിലേക്ക് എത്തിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റിയും ദേശീയ വിമാന കമ്പനിയുമൊക്കെ ലയിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. പെട്ടന്നുണ്ടായ സമരം നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. തുടര്‍ന്ന് യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

സമരം ആസൂത്രണം ചെയ്ത യൂണിയന്‍ കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മോന്‍സ് ഡിമയെ അറസ്റ്റ് ചെയുകയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയുകയും ചെയ്തു. വിമാനത്താവളത്തില്‍ അനധികൃതമായി കൂട്ടം ചേര്‍ന്നു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

സമരം നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊലീസ് ടിയര്‍ വാതകം ഉപയോഗിച്ചാണ് സമരക്കാരെ പിരിച്ചുവിട്ടത്.

കെനിയ എയര്‍ലൈന്‍സ് 24 മണിക്കൂര്‍ വൈകിയാണ് ഓടിയത്. തുടര്‍ന്ന് മറ്റ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തുവെന്ന് കെനിയന്‍ ഗതാഗത മന്ത്രി പറഞ്ഞു.