World

സൗദിയിലെ ഫാർമസികളിൽ പരിശോധന: 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാൽ പിഴ

സൗദിയിലെ ഫാർമസികളിൽ നടത്തിയ പരിശോധനളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. 

മരുന്ന് വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചതിന് 24 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ആറ് സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടപടികളിൽ വീഴ്ച വരുത്തി. ഇതിനാണ് 14.33 ലക്ഷം റിയാൽ പിഴ ചുമത്തിയതെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറി അറിയിച്ചു.

പ്രാദേശിക വിപണിയിൽ ചില ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്ന് നൽകുന്നതിൽ വീഴ്ച വരുത്തിയതായും കണ്ടെത്തി. പ്രാദേശിക വിപണിയിൽ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തും. ഇതിനായി ഏർപ്പെടുത്തിയ ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനമാണ് ‘റാസ്ഡ്’. ഇതുവഴി രാജ്യത്തെ ഉത്പ്പാദകരുടെയും വിതരണക്കാരുടെയും വിപണന വിവരങ്ങൾ, ഉത്പ്പാദ ശേഷി, സംഭരണം എന്നിവ നിരീക്ഷിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.