തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ നടുക്കത്തിലാണ് ഇന്തോനേഷ്യന്‍ ജനത. കിഴക്കന്‍ പ്രവിശ്യയായ പാപ്പുവയില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ കനത്ത നാശമാണ് ഉണ്ടായത്. നൂറിലധികം ജീവനുകൾ പൊലിഞ്ഞതിന് പുറമേ നിരവധി കുടുംബങ്ങൾക്ക് വീടുകളും നഷ്ടമായി.
2004ല്‍ തകര്‍ത്താടിയ സുനാമി തിരമാലകളുടെ ദുരന്ത ഓര്‍മകല്‍ വിട്ടുമാറുന്നതിന് മുന്‍പേ നിരവധി ചെറുതും വലുതുമായി പ്രകൃതി ദുരന്തങ്ങളാണ് ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിലായ് ഉണ്ടായത്.
മാസങ്ങൾക്ക് മുന്‍പ് ജക്കാര്‍ത്തയിലുണ്ടായ പ്രളയത്തിന് ശേഷം ജനുവരിയില്‍ സുലവേസ് ദ്വീപില്‍ ഉണ്ടായ മണ്ണിടിച്ചിലും രാജ്യത്തിന് കനതത്ത ആഘാതമേല്‍പ്പിച്ചു. തൊട്ടു പിന്നാലെയാണ് അപ്രതീക്ഷിത പ്രളയം കിഴക്കന്‍ പ്രവിശ്യയായ പാപ്പുവയിലും നാശം വിതച്ചത്.
പാപ്പുവയിലുണ്ടായ പ്രളയത്തില്‍ നൂറിലധികം ആളുകൾക്കാണ് ജീവന്‍ നഷ്ടമായത്. 90 ല്‍ അധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. നൂറ്റി അറുപതിലധികം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. മുന്നൂറിലധികം ആളുകൾക്ക് വീടുകൾ നഷ്ടമായി.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നുണ്ടെങ്കിലും വീടിനും സ്വത്തിനും നാശനഷ്ടം വന്നവരുടെ പുനരുദ്ധാരണത്തില്‍ മെല്ലെപോക്ക് കാണിക്കുന്നുണ്ടെന്നാണ് വിമര്‍ശനം. തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും ദുരന്തത്തിന്റെ ആഴം കൂട്ടാനുള്ള പ്രധാന കാരണാമായി ദുരന്ത നിവാരണ അതോറിറ്റികൾ പറയുന്നു. ദുരന്തത്തില്‍ നാശം സംഭവിച്ചവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാനപുകളില്‍ കഴിയുന്നുണ്ട്