ഏഷ്യയിലെ കോടീശ്വരന്മാരില് രണ്ടാമനായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാനെ മറികടന്നാണ് അദാനി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ബില്യനര്‍സ് ഇന്‍ഡക്സ് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യന്‍ ഡോളറാണ്. സോങ് ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളര്‍ മാത്രമാണ്. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്. ചൈനീസ് കോടീശ്വരനായ ഷാന്ഷാന് നോങ്ഫു സ്പ്രിങ് സ്ഥാപകനും ബീജിങ് വാന്തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥനുമാണ്. ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഷോന്‍ഷാന്റെ സ്ഥാനം. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിരുന്നു.അംബാനിയും അദാനിയും ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ യഥാക്രമം 13ഉം 14ഉം സ്ഥാനങ്ങളിലാണ്. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 32.7 ബില്യന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 76.5 ബില്യന്‍ ആണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. 1980ല്‍ ഒരു ചരക്ക് വ്യാപാരിയായാണ് അദാനി തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. അതിവേഗമാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നത്. ഇന്ന് ഖനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സിറ്റി ഗ്യാസ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
Related News
ബുർക്കിന ഫാസോ ഇരട്ട ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ മേഖലയിലെ കുറകൗ, തോണ്ടോബി ഗ്രാമങ്ങളിലാണ് ഇരട്ട ആക്രമണം നടന്നത്. ഗ്രാമത്തിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് ജിഹാദി അക്രമങ്ങൾ പതിവാണെന്നും സായുധരായ ഭീകര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതർ. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിന്ദ്യവും പ്രാകൃതവുമായ ആക്രമണമാണ് നടന്നതെന്നും […]
ഡല്‍ഹി തെരുവുകളില്‍ ഓട്ടോയില്‍ കറങ്ങി യുഎസ് വനിതാ നയതന്ത്രജ്ഞര്‍
സുരക്ഷാഭടന്മാരില്ലാതെ, ആഡംബരങ്ങളൊഴിവാക്കി ഓട്ടോറിക്ഷയില്‍ തലസ്ഥാന നഗരിയില്‍ ഇറങ്ങിയിരിക്കുകയാണ് നാല് യുഎസ് വനിതാ നയതന്ത്രജ്ഞര്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോ സുരക്ഷാ ഭടന്മാരോ ഇല്ലാതെയാണ് ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നത്. ആന്‍ എല്‍ മേസണ്‍, റൂത്ത് ഹോംബെര്‍ഗ്, ഷെറീന് ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്സ് എന്നിവരാണ് ഈ വനിതാ നയതന്ത്രജ്ഞര്‍. തങ്ങളുടെ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികള്‍ക്കും ഈ ഓട്ടോകള്‍ സ്വയം ഓടിച്ചുകൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക കാണിക്കാനും കൂടിയാണ് […]
ബലോചിസ്താനിൽ സ്ഫോടനം; 5 പാക് സൈനികരടക്കം 17 പേർ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലോചിസ്താനിൽ സ്ഫോടനം. 5 പാക് സൈനികരടക്കം 15 പേരാണ് വിവിധ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.