പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേൾക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.
Related News
റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു
യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ല്വീവ് മേയർ ആൻഡ്രി സഡോവ്യിയും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂർണമായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോൾ. അസോവിൽ ഉരുക്കുനിർമാണശാലയെ ആശ്രയിച്ച് ഒളിവിൽ കഴിയുന്ന യുക്രൈൻ സൈന്യത്തോട് […]
ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും
ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും. വ്യാഴാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻ്റ് കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ് വാക്സിൻ നൽകുക. ദിവസം 5000 -10000 വാക്സിനേഷനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
‘ഫിംഗര്‍ ലോക്ക്’ സുരക്ഷയൊരുക്കി വാട്സാപ്പ് വരുന്നു
കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബെെല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നത് ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത വാട്സാപ്പ് പുറത്തുവിട്ടത്. ഇതുപ്രകാരം, ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഒരിക്കല്‍ ഫിംഗര്‍പ്രിന്റ് ലോക്ക് സെറ്റ് […]