മ്യാന്മറിൽ തുടർ ഭൂചലനം. റിക്ടർ സ്കെയിലിൽ 4നു മുകളിൽ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്നലെ അർദ്ധരാത്രിയോടെ മ്യാന്മറിലുണ്ടായത്. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിൻ്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിൻ്റെ തീവ്രത 4.2മാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. മ്യാന്മറിലെ യാൻഗോണായിരുന്നു രണ്ട് ഭൂചലനങ്ങളുടെയും പ്രഭവസ്ഥാനം.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/06/Earthquake-Magnitude-Hits-Myanmar.jpg?resize=820%2C450&ssl=1)