പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. ക്വെറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു.ഭീകരർ ലക്ഷ്യംവച്ചത് ചൈനീസ് സ്ഥാനപതിയെയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടക്കുന്ന സമയം ചൈനീസ് സ്ഥാനപതിയും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
Related News
വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകി. വാക്സിൻ ഉപയോഗത്തിന് അനുമതിക്കായി അപേക്ഷ നൽകുന്ന ആദ്യ ആദ്യ ഇന്ത്യൻ കോവിഡ് വാക്സിൻ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്നാണ് ‘കൊവിഷീൽഡ്’ വികസിപ്പിക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് സെറം ഇതിനോടകം 40 മില്യൺ ഡോസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ വാക്സീൻ ഉപയോഗിക്കാൻ അനുമതി തേടി […]
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ
ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം; കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും. ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത് യു.എ.ഇയിൽ നിന്നാണ്. ഒരാഴ്ചക്കിടെ 56 വിമാനങ്ങളാണ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ഈമാസം 26 മുതൽ ജൂൺ നാല് വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട വിമാനങ്ങൾ പ്രവാസികളുമായി നാട്ടിലേക്ക് പറക്കുക. ഈ ഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളും, എയർ […]