World

കോവിഡ് 19നെതിരെ പൊരുതാനായി ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേക്ക് പറക്കുന്നു

കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയിലേക്ക് ക്യൂബ ഡോക്ടര്‍മാരുടെ സംഘത്തെ പറഞ്ഞയക്കുന്നു. ഹൈതിയില്‍ കോളറ പിടിപെട്ട ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോഴും പത്ത് വര്‍ഷം മുമ്പ് എബോള വൈറസ് ആഫ്രിക്കയെ പിടിച്ച് കുലുക്കിയപ്പോഴും ക്യൂബന്‍ ഡോക്ടര്‍മാര്‍ സഹായവുമായി മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. കോവിഡ് 19 മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം അയ്യായിരത്തില്‍ കൂടുതലായി.

ഇതൊരു ആഗോള യുദ്ധമാണ്, നാം അതിനെ ഒന്നിച്ച് നേരിടണം. മുമ്പ് ഇതുപോലെ സഹായവുമായി പോയപ്പോഴും ക്യൂബന്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷെ, അന്നും ഇന്നും ഞങ്ങള്‍ക്ക് പേടിയില്ല. കാരണം, ഞങ്ങള്‍ ക്യൂബന്‍ ജനതയാണ്. എന്തുവന്നാലും ഞങ്ങള്‍ പോരാടും. ക്യൂബന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.

ക്യൂബയില്‍ ഇതിനോടകം 25 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് കുറവാണ്. ഡോക്ടര്‍ – രോഗി അനുപാദത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ക്യൂബ.