World

കൊവിഡ് പ്രതിരോധം; യുവജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർക്കിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഫെബ്രുവരി 24 മുതൽ ജൂലൈ 24 വരെ നടത്തിയ പഠനത്തിൽ 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് രേഗബാധിതരിൽ ഏറെയും. ഇവരിൽ ലക്ഷണങ്ങൾ പ്രകടമാകത്തതിനാൽ കൊവിഡ് വ്യാപന സാധ്യത വർധിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ആദ്യഘട്ടങ്ങളിൽ വളരെ കുറച്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, സമീപ കാലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പടുത്തുന്നത്. അതോടൊപ്പം ചെറുപ്പക്കാരിലും രോഗബാധിതരുടെ തോത് വർധിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

മാത്രമല്ല, ഓസ്‌ട്രേലിയ, ഫിലിപൈൻസ് എന്നിവിടങ്ങളിൽ സമീപ ആഴ്ചകളിൽ സ്ഥിരീകരിച്ച കേസുകളിൽ അധികവും നാൽപത് വയസിനു താഴെയുള്ളവർക്കാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ രോഗ ലക്ഷണങ്ങളില്ലാത്ത രോഗബാധിതർ പ്രായമായവരുമായി ഇടപഴകുന്നതും രോഗ വ്യാപനത്തിന്റെ സാധ്യത രൂക്ഷമാക്കുന്നതായും ലോകാരോഗ്യ സംഘടന
ചൂണ്ടിക്കാട്ടി.