കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൌണുകള് മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാനായെന്ന് പഠനം. ലോക്ഡൌണുകൾ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആഗോള ലോക്ഡൌണുകള് മാരകമായ ബാക്ടീരിയ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും അതുവഴി ദശലക്ഷക്കണക്കിന് പേരുടെ ജീവന് രക്ഷിച്ചുവെന്നും പകർച്ചവ്യാധി വിദഗ്ധനും ക്രൈസ്റ്റ്ചർച്ചിലെ ഒറ്റാഗോ സർവകലാശാലയിലെ ഡീനുമായ പ്രൊഫസർ ഡേവിഡ് മർഡോക്ക് പറഞ്ഞു. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഭൂരിഭാഗം രോഗികളുടെയും മരണത്തിന് കാരണമായത്. പ്രത്യേകിച്ചും കുട്ടികളിലും വയസായവരിലും. 2016ൽ തന്നെ ലോകമെമ്പാടുമായി 336 ദശലക്ഷം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2.4 ദശലക്ഷം ആളുകൾ ഈ രോഗങ്ങൾ മൂലം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 2020 ജനുവരി മുതൽ മെയ് വരെ എല്ലാ രാജ്യങ്ങളിലും ആക്രമണാത്മക ബാക്ടീരിയ മൂലമുള്ള അണുബാധകൾ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ രാജ്യത്തും ശരാശരി 6000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയെ സംബന്ധിച്ചിടത്തോളം, കോവിഡ് നിയന്ത്രണ നടപടികള്‍ തുടങ്ങിയ നാലാഴ്ചയ്ക്കുള്ളിൽ അണുബാധ 68% കുറഞ്ഞു, എട്ട് ആഴ്ചയിൽ 82 ശതമാനം കുറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ദേശീയ ലബോറട്ടറികളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പഠനം നടത്തിയത്.
Related News
പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ ഇല്ല; ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇസ്രയേൽ
പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആന്റണി ബ്ലിങ്കെൻ ഇസ്രായേൽ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലപാടറിയിച്ചു. യുദ്ധം താൽക്കാലികമായി നിർത്തിയാൽ ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കുമെന്നും പലസ്തീൻ സിവിലിയൻമാരെ സംരക്ഷിക്കുമെന്നും ഹമാസിന്റെ തടവുകാരെ മോചിപ്പിക്കാൻ നയതന്ത്രം രൂപീകരിക്കുമെന്നും ഇസ്രയേലിലെത്തിയ ബ്ലിങ്കെൻ പറഞ്ഞു. അതേസമയം താൽക്കാലികമായി വെടി […]
അധിനിവേശ കാലത്തെ വംശഹത്യയ്ക്ക് മാപ്പ് പറഞ്ഞ് ജർമനി; നമീബിയയ്ക്ക് 9,000 കോടി രൂപ നഷ്ടപരിഹാരം നൽകും
ഒരു നൂറ്റാണ്ടുമുൻപ് നടന്ന നമീബിയ കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച് ജർമനി. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജർമനി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികൾക്കായി ഒരു ബില്യൻ യൂറോ(ഏകേദശം 8,837 കോടി രൂപ) നൽകാമെന്നും അംഗീകരിച്ചിട്ടുണ്ട്. 1884 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ജർമനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനിഭരണത്തിനിടെ 1904നും 1908നും ഇടയിൽ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെ ജർമൻ സൈന്യം […]
കാബൂളിലെ ഗുരുദ്വാരയിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന
കാബൂളിലെ ഗുരുദ്വാരയിൽ സ്ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന. ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സ്ഥിതിഗതികൾ […]