ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം
ടന്നു. മരണം 2,76,000 ത്തോടടുക്കുന്നു. ബ്രിട്ടണിലും അമേരിക്കയിലും സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. അതേസമയം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില് 14.7 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി.
അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനതോതും മരണവും ദിനംപ്രതി വര്‍ധിക്കുകയാണ്.
അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം 78,000 കടന്നു.
രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നു. ഇതോടെ രോഗവ്യാപന തോതില്‍ റഷ്യ രണ്ടാം സ്ഥാനത്തെത്തി. റഷ്യയില്‍ പതിനായിരത്തി അറുനൂറിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതര്‍ 1,87,000 കടന്നു.
ബ്രിട്ടണിലും ബ്രസീലിലും കോവിഡ് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. ബ്രസിലില്‍ 449 പേരും ബ്രിട്ടണില്‍ 626 പേരും ഇന്നലെ മരിച്ചു. ഇറ്റലിയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്ക് കൂടുകയാണ്. സൗത്ത് ആഫ്രിക്ക, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. രണ്ടായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടയില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടണില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ പ്രഖ്യാപിക്കും. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില് 14.7 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസം കൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഇത്രയും വര്‍ധനവ് രേഖപ്പെടുത്തുന്നത്. അതേസമയം കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി