International World

ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി

ലോകത്ത് കോവിഡ് മരണം 3 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി.

ലോകത്ത് കോവിഡ് മരണ സംഖ്യയും പോസ്റ്റീവ് കേസുകളുടെയും എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ് . അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 19 ലക്ഷത്തി ഇരുപത്തി ഒന്നായിരം പിന്നിട്ടപ്പേള്‍ മരണ സംഖ്യ 1 ലക്ഷത്തി പതിനായിരത്തില്‍ അധികമാണ് റിപ്പോര്‍ചെയ്തിരിക്കുന്നത്. ബ്രസീല്‍ , റഷ്യ സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലും പോസ്റ്റീവ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ധനവാണ് കാണാന്‍ കഴിയുന്നത്. അതേ സമയംയൂറോപ്പില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജര്‍മനി 130 ബില്യണ്‍ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചു. പതിനായിരത്തില്‍ താഴെ മാത്രം മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരുന്ന മെക്സിക്കോയില്‍ മരണ സംഖ്യ പതിനൊരായിരം പിന്നിട്ടു. . ചൈന വിദേശ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍വീസ് പുനരാംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു .