International World

പാക് വിമാനം തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ; 66 മൃതദേഹങ്ങൾ കണ്ടെത്തി

സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

91 യാത്രക്കാരുമായി പാകിസ്താനില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 8303 വിമാനം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലുണ്ടായിരുന്ന 92 പേര്‍ മരിച്ചതായാണ് പാക് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

ദ്രുതകര്‍മ്മ സേനയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 92 മൃതദേഹങ്ങളും കണ്ടെടുത്തത്. ഇതില്‍ 60 മൃതദേഹങ്ങള്‍ കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാഡ്ജുവേറ്റ് മെഡിക്കല്‍ സെന്ററിലേക്കും 32 മൃതദേഹങ്ങള്‍ സിവില്‍ ഹോസ്പിറ്റലിലേക്കും മാറ്റി. അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലാന്റിങിന് അഞ്ചുമിനിറ്റ് മാത്രം മുമ്പ് കറാച്ചിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.