ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 68 സീറ്റുകളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കി. ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ജെറമി കോര്‍ബൈന്‍ രാജിവെച്ചു.
