അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Related News
ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ
ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83 രോഗബാധിതർക്ക് പുറമെയാണിത്.ഇറാനിൽ നിന്ന് ബഹ്റൈനിൽ എത്തിയ സംഘത്തിലെ നാല് പേർക്ക് കൂടി കോവിഡ് ബാധ. ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83 രോഗബാധിതർക്ക് പുറമെയാണിത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം വ്യാപകമാക്കി. ഇതിനകം 44 പേർക്ക് രോഗവിമുക്തി ലഭിച്ചു. 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
യു.എസിലുണ്ടായ വെടിവയ്പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്
യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയം വരെ പൊരുതും; പ്രതീക്ഷ കൈവിടാതെ സെലന്‍സ്കി
യുക്രൈനില്‍ പത്താം ദിവസവും റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പ്രതീക്ഷ കൈവിടാതെ യുക്രൈന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കി. വിജയം നേടുന്നത് വരെ പൊരുതുമെന്ന് സെലന്‍സ്കി പ്രതികരിച്ചു. വാരാന്ത്യങ്ങള്‍ യുക്രൈനിലില്ല. കലണ്ടറിലും ഘടികാരത്തിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈന് പ്രസിഡന്റിന്റെ പ്രതികരണം. യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഉടന്‍ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലന്‍സ്കി നന്ദിയറിയിച്ചു. അതിനിടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച […]