യുക്രൈനിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് കടന്നതോടെ ‘അസോവ് റെജിമെന്റ്’ എന്ന യുക്രൈനിയൻ സേന വീണ്ടും വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിന്റെ ഒരു ലക്ഷ്യം രാജ്യത്തെ ‘നാസി മുക്തമാക്കുക’ എന്നത് കൂടിയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞതോടെ ‘അസോവ് റെജിമെന്റ്’ എന്ന സേനയുടെ സാന്നിധ്യത്തെ കുറിച്ച് പറയാതെ പറയുകയാണ് പുടിൻ. ( azov regiment Ukraine war 24 explainer )
തുടർന്ന് യുദ്ധക്കളത്തിൽ അസോവ് ഫൈറ്ററുടെ സാന്നിധ്യം സ്ഥിരീകരിച്ച് യുക്രൈൻ നാഷ്ണൽ ഗാർഡ് ട്വീറ്റും വന്നു. യുക്രൈനിലെ സാധാരണക്കാരെ പോർകളത്തിലിറങ്ങാൻ പരിശീലനം നൽകുന്നതും അസോവ് പോരാളികൾ തന്നെയാണ്. ആരാണ് യഥാർത്ഥത്തിൽ അസോവ് ഫൈറ്റേഴ്‌സ് ? ഭീകരസംഘടനയെന്ന് മുദ്രകുത്തപ്പെട്ട അസോവ് റെജിമെന്റിനെ കുറിച്ച് അറിയാം…