2019ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. 33 മത് വാര്‍ഷിക ബില്ല്യണറുമാരുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടിരിക്കുനത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. 131 മില്ല്യണ് ഡോളറാണ് ജെഫ് ബേസിന്റെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മൂന്നാമത് വാറണ്‍ ബഫെയുമാണ്. ഈ വര്‍ഷം 6.5 മില്ല്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ അധിക വരുമാനം. ഇതോടെ ബില്‍ഗേറ്റസിന്റെ ആസ്തി 96.5 ബില്ല്യണ്‍ ഡോളറായി.
അമേരിക്കന്‍ ടെലിവിഷന്‍ താരം കെയ്‍ലി ജെന്നറാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്ന. 21 വയസ്സുകാരിയായ കെയ്‍ലി മൂന്നു വര്‍ഷം കൊണ്ട് 360 മില്യണ്‍ ഡോളറിന്റെ നേട്ടമാണുണ്ടാക്കിയത്. ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്താണ്, ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയന്‍സ്‍ ഉടമയായ മുകേഷ് അംബാനി. 2018ല്‍ അംബാനിക്ക് 40.1 ബില്യണ്‍ ഡോളര്‍ ആയിരുന്നു ആസ്‍തി. ഈ വര്‍ഷം അത് 50 ബില്യണ്‍ ഡോളര്‍ ആയി. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് അംബാനി നയിക്കുന്ന റിലയന്‍സ്‍ ഇന്‍ഡസ്ട്രീസ് എന്ന് ഫോബ്‍സ്‍ വിലയിരുത്തുന്നു.
ഫോബ്‍സ്‍ പട്ടികയില്‍ 106 ഇന്ത്യന്‍ ബില്യണയര്‍മാര്‍ ഉണ്ട്. അംബാനി കഴിഞ്ഞാല്‍ 36-ാം സ്ഥാനത്തുള്ള വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജിയാണ് പട്ടികയില്‍. 22.6 ബില്യണ്‍ ഡോളറാണ് പ്രേംജിയുടെ ആസ്‍തി. 2018 ല്‍ 2,208 ശതകോടീശരന്‍മാരുടെ പേരുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണത്തെ പട്ടികയില്‍ 2153 ആയി കുറഞ്ഞു. 2018 ല്‍ 9.1 ട്രില്യണ്‍ ഡോളറുണ്ടായിരുന്ന മൊത്തം ആസ്തി 2019 ല്‍ 8.7 ആയും കുറഞ്ഞു.