പ്രമുഖ ഓൺലൈൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയർബിഎൻബി 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം കമ്പനി 1.9 ബില്യൺ ഡോളർ ലാഭം നേടിയിരുന്നതായും ഈ സമയത്താണ് പിരിച്ചുവിടൽ നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം എയർബിഎൻബിന് ആകെ 6,800 ജീവനക്കാരുണ്ട്. തീരുമാനം മൊത്തം ജീവനക്കാരുടെ 0.4 ശതമാനം പേരെ ബാധിക്കുമെന്നത് ശ്രദ്ധേയമാണ്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്ഥാപനം 2023-ൽ കമ്പനി വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിൽ വാർത്ത വന്നിരിക്കുന്നത്.
എയർബിഎൻബി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നും റിക്രൂട്ടിങ് സ്റ്റാഫിൽ 30 ശതമാനത്തെ പിരിച്ചുവിട്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നേരത്തെ കൊവിഡ് സമയത്ത് കമ്പനി 1,900 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതേസമയം കഴിഞ്ഞ വർഷം 11ശതമാനം വളർച്ചയാണ് കമ്പനിക്കുണ്ടായത്. ഇതിൽ നിന്നും വ്യത്യസ്തമായി ഈ വർഷം 2 മുതൽ 4 ശതമാനം വരെ ജീവനക്കാരുടെ എണ്ണത്തിലാണ് വർദ്ധനവുണ്ടായതെന്നും കമ്പനി പറയുന്നു.