World

വടക്കൻ അഫ്ഗാനിസ്താനിൽ സ്ഫോടനം; 7 മരണം, 6 പേർക്ക് പരുക്ക്

വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.