ഈ വർഷത്തെ പുളിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം. റോയിറ്റസിലെ മാധ്യമ പ്രവർത്തകരാണ് ഇവർ.
കൊവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. കൊവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യർ തമ്മിലുള്ള സ്‌നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങൾ ലോകത്തെ തന്നെ അംബരിപ്പിച്ചവയാണ്.
ഡാനിഷ് സിദ്ദീഖി (38) ജൂലൈ 16നാണ് പാക്-അഫഅഗാൻ അതിർത്തിയിൽ വച്ച് കൊല്ലപ്പെട്ടത്. അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘർഷം പകർത്തുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദീഖിയുടെ അന്ത്യം.
ഡൽഹി സ്വദേശിയാണ് അദ്‌നാൻ അബീദി. അബീദിയും ഡാനിഷ് സിദ്ദീഖിയും ചേർന്ന് 2018 ലും റോയിറ്റസിന് വേണ്ടി പുലിറ്റ്‌സർ പുരസ്‌കാരം നേടിയിരുന്നു. അന്ന് റോഹിംഗ്യൻ അഭയാർത്ഥികളുടെ നിസഹായത ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇരുവരും ചേർന്ന് പകർത്തിയത്.
സന ഇർഷാദ് കഷ്മീരി സ്വദേശിനിയാണ്. ഫാച്ചർ ഫോട്ടോഗ്രഫി 2022 വിഭാഗത്തിലാണ് സന പുരസ്‌കാരം നേടിയത്. അമിത് ദേവ് അഹമ്മദാബാദ് സ്വദേശിയാണ്.
ദ വാഷിംഗ്ടൺ പോസ്റ്റിനാണ് പബ്ലിക് സർവീസ് വിഭാഗത്തിലെ പുരസ്‌കാരം. കാപിറ്റോൾ ആക്രമണത്തിന്റെ കവറേജിനാണ് പുരസ്‌കാരം. റഷ്യൻ അധിനിവേശം റിപ്പോർട്ട് ചെയ്ത യുക്രൈനിയൻ മാധ്യമ പ്രവർത്തകർക്കും പ്രത്യേക പരാമർശമുണ്ട്.