ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. ജല വൈദ്യുത ബന്ധം തകരാറിലാണ്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി.ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ ഭൂകമ്പങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ക്വിങ്ഹായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി.
Related News
അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ
അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു. അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ […]
റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്ഫ്ലിക്സ്
റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്ഫ്ലിക്സ്. യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്. റഷ്യൻ സബ്സ്ക്രൈബർമാർക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ സാധിക്കില്ല. ഇക്കാര്യം നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാർച്ച് ആദ്യ വാരത്തിലാണ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. നിലവിലെ ബില്ലിങ് സൈക്കിൾ അവസാനിച്ചപ്പോൾ സംപ്രേഷണം പൂർണമായി നിർത്തുകയായിരുന്നു.
ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് വിവരം. നാവികരുടെ ഫോണ്‍ പിടിച്ചുവാങ്ങി. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന് അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും […]