മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ 10 വയസുകാരൻ സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമിൽ തോൽപ്പിച്ചതിൻ്റെ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിൽ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു.
വീഡിയോ ഗെയിമുകൾ വാടകയ്ക്ക് നൽകുന്ന കടയിൽ ഞായറാഴ്ചയാണ് സംഭവം. ഗെയിമിൽ പരാജയപ്പെട്ടതോടെ കുട്ടി അസ്വസ്ഥനായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പിന്നലെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കടയിലേക്ക് തിരിച്ചെത്തി. ശേഷം 11 വയസ്സുകാരന്റെ തലയ്ക്ക് നേരെ വെടിയുതിർത്തു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നീതി ലഭിക്കാൻ സഹായിക്കണമെന്ന് ഇരയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കൾ നിരുത്തരവാദപരമായി തോക്ക് മേശപ്പുറത്ത് വച്ചതാണ് മകൻ്റെ മരണത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കടത്തുകാർ തമ്മിലുള്ള യുദ്ധങ്ങൾ കാരണം മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് വെരാക്രൂസ്.