മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന് പ്രധാനമന്ത്രിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന് സംസ്കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.
Related News
ബാഗ്ദാദിൽ യു.എസ് വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ അബു ബാഖിർ അൽ സാദിയും രണ്ട് ഗാർഡുമാരുമാണ് യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നായിരുന്നു ആക്രമണം. മേഖലയിൽ തങ്ങളുടെ സേനക്കെതിരെ ആക്രമണങ്ങൾ നടത്തിയ ഹിസ്ബുല്ല കമാൻഡറാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് അറിയിച്ചു. ബുധനാഴ്ച രാത്രി ബാഗ്ദാദിലെ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കാറിന് നേരെ ഡ്രോണാക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. അമേരിക്ക പിശാചാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. […]
കുവൈത്തിലും സന്തോഷത്തിന്റെ നോമ്പുപെരുന്നാൾ
വ്രതശുദ്ധിയുടെ 29 ദിനരാത്രങ്ങൾക്കൊടുവിൽ കുവൈത്തിലും സന്തോഷത്തിന്റെ നോമ്പുപെരുന്നാൾ. നോമ്പിലൂടെ ആർജ്ജിച്ചെടുത്ത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കണമെന്നു ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. ആത്മസമർപ്പണത്തിന്റെ രാപ്പകലുകൾക്കൊടുവിൽ വിരുന്നെത്തിയ പെരുനാൾ പുലരിയെ തക്ബീർ മന്ത്രങ്ങളോടെയാണ് വിശ്വാസികൾ എതിരേറ്റത് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പള്ളികളിൽ മലയാളതിലായിരുന്നു പെരുനാൾ ഖുത്തുബ . റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. കെ.ഐ.ജിക്കു കീഴിൽ മഹ്ബൂല മസ്ജിദുറഹ്മാനിൽ സിദ്ദിഖ് ഹസ്സൻ , സാൽമിയ […]
പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യ
45 പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന 45 നയതന്ത്രജ്ഞരെ പോളണ്ടിൽ നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികാര നടപടി. നേരത്തെ രണ്ട് ബൾഗേറിയൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു. ബൾഗേറിയൻ വിദേശകാര്യ മന്ത്രാലയം ഒരു റഷ്യൻ നയതന്ത്രജ്ഞനെ നന്ദിയുള്ളവനല്ല എന്ന് പ്രഖ്യാപിക്കുകയും രാജ്യം വിടാൻ 72 മണിക്കൂർ സമയം നൽകുകയും ചെയ്തിരുന്നു. അതേസമയം അധിനിവേശത്തെ തുടർന്ന് രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ […]