മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന് പ്രധാനമന്ത്രിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന് സംസ്കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.
Related News
കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാര്ക്ക് വീസ നല്‍കുന്നത് നിര്‍ത്തി
കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാര്ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.(Indian visa services in canada suspended amid diplomatic row) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും […]
യുക്രൈന് പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും
യുക്രൈന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൂടിക്കാഴ്ച നടത്തും. യുക്രൈന് വിദേശകാര്യ മന്ത്രി ജദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്കി റെസ്നികോവ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ബൈഡനൊപ്പം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഊര്‍ജ ഉത്പാദക രാജ്യങ്ങളോട് എണ്ണയുടെയും വാതകങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. ‘യൂറോപ്പിന്റെ ഭാവി നിങ്ങളിലാണുള്ളത്. […]
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ
ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.