കണ്ണൂര്‍ ഇരിട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി . ജില്ലാ സെഷന്‍സ് കോടതി അല്‍പസമയത്തിനകം ശിക്ഷ വിധിക്കും. പതിനാലാം പ്രതിയായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു.
2006 ജൂണ്‍ 13ന്ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി.പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.