Uncategorized

ഇടുക്കിയിൽ മാർച്ച് 26 ന് യുഡിഎഫ് ഹർത്താൽ

ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ 26ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.