ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു. പാർട്ടി ചെയർമാന്റ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പരമാധികാരമെന്നത് ആദ്യം അംഗീകരിക്കണമെന്ന് പി.ജെ ജോസഫ് പറഞ്ഞു.
സംസ്ഥാന കമ്മറ്റി വിളിച്ച് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു. അതിനിടെ കേരളകോണ്‍ഗ്രസ് ചെയർമാനാരാണെന്ന് മാണിവിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും ജോസ്.കെ മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.