India Kerala Uncategorized

ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ

പ്രളയത്തെ ഒരിക്കല്‍ കൂടി തോല്‍പിച്ച് വീണ്ടും ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക് മറക്കാം. പുതിയ പ്രതീക്ഷകളേ വരവേറ്റു കൊണ്ട് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇത്തവണയും സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. അരി മുതല്‍ ചെറുപയര്‍ വരെയുള്ള സാധനങ്ങള്‍ വന്‍വിലക്കുറവാണ് ഉള്ളത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം.

വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇത്തവണയും ചെയ്യുന്നത്. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്പെഷ്യല്‍ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഈ ഓണചന്തകളില്‍ ലഭ്യമാണ്. സപ്ലൈകോ മാര്‍ക്കറ്റില്‍ പ്രധാന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പാലിക്കുന്നുണ്ട്. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.