ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/shweta-bhatt-move-to-highcourt.jpg?resize=1200%2C600&ssl=1)