സന്തോഷ് ട്രോഫി ഫുട്ബോള് ടൂര്ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില് രണ്ട് മാസമായി നടക്കുന്ന ക്യാമ്പില് നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. നിലവില് 60 പേരാണ് ക്യാമ്പിലുള്ളത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള് ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.
Related News
മാലിന്യക്കൂനയില് വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള് കണ്ടെടുത്തു
പെരുമ്പാവൂർ ഓടക്കാലിയിൽ പ്ലൈവുഡ് ഫാക്ടറിയുടെ പുകയുന്ന മാലിന്യക്കുഴിയിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരു ദിവസത്തെ തെരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. കൊല്ക്കത്ത സ്വദേശി നസീര് ഹുസൈന് (22) ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മൂര്ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്സല് പ്ലൈവുഡ്സ് എന്ന സ്ഥാപനത്തില് വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഫാക്ടറിക്ക് പിന്നില് അമ്പതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യത്തിന് തീപിടിച്ചപ്പോൾ അണയ്ക്കാൻ വെള്ളം പമ്പു ചെയ്യുന്നതിനിടെ നസീർ തീയിലേക്ക് വീഴുകയായിരുന്നു.
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം. സഹായം ഒരാഴ്ച്ചയ്ക്കുള്ളിൽ കൈമാറുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ. 14 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് […]
അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ച സംഭവം: നഷ്ടമായ തുക ബാങ്ക് നൽകണമെന്ന് ഉത്തരവ്
കൊച്ചിയിൽ അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ച സംഭവത്തിൽ നഷ്ടപ്പെട്ട തുക ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. മൂവാറ്റുപുഴ സ്വദേശി സലീം നൽകിയ പരാതിയിലാണ് ഉത്തരവ്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സലീമിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. അക്കൗണ്ടിൽ നിന്നും മൂന്നുതവണയായാണ് പണം പിൻവലിക്കപ്പെട്ടതെന്നും മൂവാറ്റുപുഴ എസ്ബിഐ ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ അധികൃതർ കൈ […]