Uncategorized

ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ്

ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ് സക്കറിയ. ഷാജുവിന്റെ അമ്മയെയും ഇതിലേക്ക് വലിച്ചിഴക്കാനാണ് ജോളി ശ്രമിക്കുന്നത്. ജോളി ഒറ്റക്കല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തമല്ലേയെന്നും സക്കറിയ ചോദിച്ചു.

ജോളി തങ്ങളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞതായി സക്കറിയ വെളിപ്പെടുത്തി. കുട്ടിക്ക് കൊടുക്കാനെന്ന വ്യാജേന ജോളി ഭക്ഷണവുമായി വീട്ടിലെത്തിയിരുന്നു. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ജോളി ശ്രമിച്ചിരുന്നതെന്നും ഷാജുവിന്റെ പിതാവ് പറഞ്ഞു.