Cricket Sports Uncategorized

കൗമാര ടീമിന് രോഹിതിന്റെ വിലയേറിയ ‘ക്ലാസ്’; ചിത്രങ്ങൾ വൈറൽ

അണ്ടർ 19 ക്രിക്കറ്റ് ടീമുമായി സംവദിച്ച് ഇന്ത്യൻ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചാണ് താരം പുതിയ തലമുറയിലെ അംഗങ്ങളുമായി സംവദിച്ചത്. അണ്ടർ 19 ടീം അംഗങ്ങൾ എൻസിഎയിൽ ക്യാമ്പിലാണ്. രോഹിത് ആവട്ടെ പരുക്കിൽ നിന്ന് മുക്തി നേടാനാണ് എൻസിഎയിലെത്തിയത്. (Rohit Sharma U19 NCA)

അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 10ന് പ്രഖ്യാപിച്ചിരുന്നു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല.

വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് യാഷ് നടത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 302 റൺസ് നേടിയ താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 103.42 ആയിരുന്നു. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസെടുത്ത താരങ്ങളിൽ താരം അഞ്ചാമതായിരുന്നു. നാഗാലാൻഡിനെതിരെ ഹാട്രിക്ക് നേടിയ ഉത്തർപ്രദേശ് പേസർ വാസു വാറ്റ്സ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ചേ പ്ലേയിങ് ഇലവനിൽ പരിഗണിക്കൂ. ഇവർക്കൊപ്പം എൻസിഎ ക്യാമ്പിനുള്ള സ്റ്റാൻഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചു.

ഇന്ത്യൻ ടീം:

Yash Dhull (Captain), Harnoor Singh Pannu, Angkrish Raghuvanshi, Ansh Gosai, S K Rasheed, Anneshwar Gautam, Siddharth Yadav, Kaushal Tambe, Nishant Sindhu, Dinnesh Bana (wk), Aaradhya Yadav (wk), Rajangad Bawa, Rajvardhan Hangargekar, Garv Sangwan, Ravi Kumar, Rishith Reddy, Manav Parakh, Amrit Raj Upadhyay, Vicky Ostwal, Vasu Vats

സ്റ്റാൻഡ് ബൈ താരങ്ങൾ:

Ayush Singh Thakur, Uday Saharan, Shashwat Dangwal, Dhanush Gowda, PM Singh Rathor