വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 51 റണ്‍സിന്റെ ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ 71.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. 153 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി പേസര്‍ ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/02/randamdhinamkaliavasanikkumbolnyuseelandin51ransleed.jpg?resize=1200%2C600&ssl=1)