മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടക്കുന്നത്. ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.
ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കച്ചവടം നടത്തിയ ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ റെയ്ഡ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സാണ് ലോക്ഡൗണ്‍ കാലത്തും കച്ചവടം നടത്തി നിയമ ലംഘനം നടത്തിയത്. ഇവിടെയാണ് ഇന്ന് ഉച്ചയോടെ തഹസില്‍ദാറിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടന്നത്. ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.
ഒരു നിലയുള്ള ടെക്സ്റ്റയില്‍സിന് മാത്രമാണ് ലോക്ഡൗണ്‍ ഇളവ് നല്‍കിയത്. ബഹുനില ടെക്സ്റ്റയിലോ മാളോ തുറക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാല്‍ ഏഴു നിലകളുള്ള രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിന്‍റെ പ്രവര്‍ത്തനം ചട്ടങ്ങളൊക്കെ കാറ്റില്‍പ്പറത്തിയായിരുന്നു. ഗ്രൌണ്ട് ഫ്ലോറില്‍ തന്നെ തുണിക്കച്ചവടം തകൃതിയായിരുന്നു. മാനദണ്ഡം ലംഘിച്ച് ഈ പ്രവര്‍ത്തനമൊക്കെ നടക്കുമ്പോഴും പുറത്തു പൊലീസ് കാവലുണ്ട് എന്നതായിരുന്നു വിചിത്രം.