കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മലയാളി ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കാലത്ത് 8.55 ന് കരിപ്പുരിലെത്തിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം, വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടിയിലെ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട്ടിലെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാാണ് വി.വി.വസന്തകുമാർ. സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് കുടുംബം.
