കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാളെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്താനുളള തീരുമാനം രേഖാ മൂലം വത്തിക്കാനെ അറിയിക്കും.വത്തിക്കാന്‍ റിപ്പോര്‍ട്ട് പരിഗണിച്ചല്ല ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ പദവി തിരിച്ചുനല്‍കിയതെന്ന ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഇതിനെ തിരുത്തി ഇന്നലെ സിറോ മലബാര്‍ സഭ വാര്‍ത്താകുറിപ്പ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്ന് യോഗം ചേരുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/aalenchery.jpg?resize=1200%2C642&ssl=1)