Uncategorized

പ്രധാനമന്ത്രി നാളെ കേരളത്തില്‍ എത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രനോദി ഞായറാഴ്ച കേരളത്തിലെത്തും. തൃശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. അതേസമയം ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

ഉച്ചയ്ക്ക് 1.55- ഓടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറി റോഡ് മാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. ഇവിടുത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് രാജഗിരി കോളേജ് മൈതാനത്ത് എത്തി ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് തിരിക്കും. തുടര്‍ന്ന് യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 5.50-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും.

അതേസമയം ഈ മാസം 15ന് കൊല്ലം ബൈപ്പാസ്‌  ഉദ്ഘാടനത്തിനായി മോദി എത്തിയതോടെ ഇനി മുതല്‍ ബിജെപി പ്രചാരണം ടോപ് ഗിയറിലാകുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയില്‍  ചേരിപ്പോര് ഇപ്പോഴും തുടരുകയാണ്. പ്രധാന ഘടകകക്ഷി ബി ഡി ജെ എസിനുള്ള സീറ്റിന്റെ പേരിലും തര്‍ക്കം തുടരുകയാണ്. നാല് സീറ്റ് കൊടുത്താല്‍ മതിയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞെങ്കിലും ആറ് സീറ്റ് വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടേയും സംഘത്തിന്റേയും ആവശ്യം.

തൃശൂരില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി ശ്രമിക്കുന്നത്. ഇവിടെ പിന്നോട്ടില്ലെന്ന നിലപാടിലാണ് എ എന്‍ രാധാകൃഷ്ണന്‍ അതേസമയം പത്തനംതിട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് എം ടി രമേശിന്റെ നിലപാട്. എന്നാല്‍ കെപി ശശികലയെ പത്തനംതിട്ടയില്‍ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ മനസ്സിലിരുപ്പ്.