സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി യൂത്ത് ‘ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം.
ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം സംരക്ഷിയ്ക്കാനുള്ള കാരണം കോടിയേരി നടത്തിയ അനധികൃത നിയമനമാണ്, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ ശിപാർശ പ്രകാരം ഡി. എസ് നീലകണ്ഠനെ നിയമിച്ചത്, ഇതിന് ധനവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ല.
അഭിമുഖത്തിൽ അധിക യോഗ്യത ഉണ്ടായിരുന്ന ഉദ്യോഗാർഥിയെക്കാൾ മാർക്ക് കൂട്ടി നൽകിയാണ് പാർട്ടി താൽപര്യ പ്രകാരം ഒരാളെ നിയമിക്കുന്നത്. ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധു നിയമന വിവാദത്തിൽ രാജിയിൽ നിന്ന് ജലീൽ രക്ഷപ്പെട്ടതും സി.പി.എമ്മിന്റെ പിന്തുണ ഉറപ്പിച്ച് നിർത്തിയതെന്നും ഫിറോസ് ആരോപിക്കുന്നു.
അഭിമുഖത്തില്‍ അധിക മാര്‍ക്ക് നല്‍കിയാണ് നിയമനം നല്‍കിയിരുന്നത്.ബന്ധുനിയമനത്തില്‍ താൻ പ്രതിക്കൂട്ടിലായാൽ സി പി എം അതിൽ കൂടുതൽ പ്രതിരോധത്തിലാകുമെന്ന് ജലീൽ കൊടിയേരിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് സി.പി.എം ജലീലിനെ സംരക്ഷിക്കാൻ തയ്യാറായതെന്നും ഫിറോസ് ആരോപിച്ചു.