പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലിന്‍സ് റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്പ്പറേഷന് മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു. പാലം നിര്‍മാണം നടക്കുമ്പോള്‍ മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എംഡി .നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,കരാർ വിവരങ്ങൾ മേൽനോട്ട ചുമതല എന്നി കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്.
Related News
കണ്ണൂരില്‍ കടന്നലിന്റെ കുത്തേറ്റ് റിട്ട. അധ്യാപകന് മരിച്ചു
കണ്ണൂര്‍ രയരോത്ത് കടന്നലിന്റെ കുത്തേറ്റ് റിട്ടയേഡ് അധ്യാപകന് മരിച്ചു. മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്. വീട്ടുപറമ്പില്‍ വെച്ചാണ് മാത്യുവിന് കടന്നലുകളുടെ കുത്തേറ്റത്. തുടര്‍ന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും. വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെ […]
സംസ്ഥാനത്ത് 1608 പേര്‍ക്ക് കൂടി കോവിഡ്; 803 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍; ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള […]