അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്കി. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് ആരംഭിച്ചത്.
Related News
ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം
ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. […]
ഇന്ത്യയില്‍ ഓസ്കര് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ദേശീയ രാഷ്ട്രീയ രംഗത്ത് ഓസ്കാര്‍ 2020 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപിയെ ട്രോളിയാണ് പുരസ്ക്കാരങ്ങള്‍. മികച്ച നടനായി നരേന്ദ്ര മോദിയെയാണ് കോണ്‍ഗ്രസ് ഓസ്കാറില്‍ തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും പ്രഗ്യാ സിഗും മോദിക്കൊപ്പം മത്സര രംഗത്തുണ്ടായിരുന്നു. 56 ഇഞ്ചും വിയര്‍പ്പും കണ്ണീരുമാണ് പ്രധാനമന്ത്രിയെ മികച്ച നടനായി തെരഞ്ഞടുത്തതെന്നും കോണ്‍ഗ്രസിന്റെ ഓസ്കാര്‍ പറയുന്നു ഓസ്കർ പുരസ്കാരം ലോസ് ആഞ്ജല്‍സില്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ മറ്റൊരു ഓസ്കര് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പ്രധാനമന്ത്രി മോദി, അമിത് ഷാ, അരവിന്ദ് കെജ്രിവാള് എന്നിവരടക്കമുള്ളവര്‍ക്കാണ് ‘പുരസ്കാരങ്ങള്‍’ […]
ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ
ശ്രീലങ്കയിലെ തമിഴ് വംശജർക്കെതിരായ യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിലാണ് ശ്രീലങ്കക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ പതിമൂന്ന് രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. 47 അംഗങ്ങളിൽ 22 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. ശ്രീലങ്കയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള നടുക്കുന്ന റിപ്പോർട്ട് ജനുവരി 27 ആണ് പുറത്ത് വന്നത്. മുൻപ് നടന്ന അതിക്രമങ്ങളിൽ നടപടി […]