ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് ഗായകന് ഗുരു രന്ധവ, ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസൈൻ ഖാൻ തുടങ്ങി 34 പേരെ അർധ രാത്രിയിൽ മുംബൈ പോലീസ് നൈറ്റ് ക്ലബിൽ നടത്തിയ റെയ്ഡിനിടെ അറസ്റ്റ് ചെയ്തു.അതേസമയം നിയന്ത്രണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് നൈറ്റ് ക്ലബിൽ പോയതെന്നും സുരേഷ് റെയ്ന പ്രതികരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിന് 269-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്ലബ് അധികൃതർക്കെതിരേ നിയമ നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
